Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പുകാരുടെ ശ്രദ്ധയ്ക്ക്: ആ മെസേജ് അവിടെ തന്നെയുണ്ട്!

whatsapp

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ നിന്ന് നീക്കം ചെയ്യുന്ന മെസേജുകളെല്ലാം എവിടേക്കാണ് പോവുന്നത്? ആ മെസേജുകൾ ശരിക്കും ഡിലീറ്റ് ആകുന്നുണ്ടോ? എന്നാൽ കേൾക്കൂ, വാട്സാപ്പിലെ ഒന്നും ഡിലീറ്റ് ആകുന്നില്ല. അവിടെ തന്നെയുണ്ട്!

നീക്കം ചെയ്യുന്ന മെസേജുകള്‍, അല്ലെങ്കിൽ ചാറ്റുകള്‍ സ്‌ക്രീനില്‍ നിന്നും മറയുന്നു എന്നുമാത്രം. എല്ലാം ബാക്ക് എൻഡിൽ ഭദ്രമാണ്. രഹസ്യവും പരസ്യവുമായ എല്ലാ മെസേജുകളും ഒരിക്കലും പൂർണമായി ഡിലീറ്റാകുന്നില്ല. നീക്കം ചെയ്ത ഈ മെസേജുകളെല്ലാം വേണ്ടപ്പോൾ റീസ്റ്റോർ ചെയ്യാൻ കഴിയുമെന്ന് ടെക്ക് വിദഗ്ധനായ ജൊനാഥന്‍ സിഡ്‌സിയാര്‍കി പറഞ്ഞു.

ഐഒഎസ് വിദഗ്ധനായ ജൊനാഥന്റെ കണ്ടെത്തൽ പ്രകാരം ബാക്ക് അപ്പ് സംവിധാനത്തിലൂടെ വാട്സാപ്പ് മെസേജുകൾ, ചാറ്റുകള്‍ തിരിച്ചെടുക്കാൻ കഴിയും. നമ്മൾ ഓരോ ചാറ്റും നീക്കം ചെയ്യുന്നുണ്ടെങ്കിലും അത് മെസഞ്ചറിൽ തന്നെ ഒളിഞ്ഞിരിക്കുന്നുണ്ട്. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേർഷനിലാണ് പരീക്ഷണം നടത്തിയത്.

വാട്സാപ്പിൽ ഡാറ്റയോ ചാറ്റിങ് ടെക്സ്റ്റോ നീക്കം ചെയ്യുമ്പോള്‍ ആപ്പ് ഇതെല്ലാം രേഖപ്പെടുത്തിവയ്ക്കുന്നു. എന്നാൽ പുതിയ ഡാറ്റകൾ ഇതിനു മുകളിൽ വന്നാലും ഓവര്‍റൈറ്റ് ആകില്ല. ഇതെല്ലാം പിന്നീട് പ്രത്യേകം റിക്കവറി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തിരിച്ചെടുക്കാൻ കഴിയും.

വാട്സാപ്പിൽ അടുത്തിടെ കൊണ്ടുവന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം വൻ സുരക്ഷ നൽകുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. വാട്സാപ്പിലെ ഡാറ്റ തേർഡ് പാർട്ടിക്ക് വായിക്കാൻ കഴിയില്ലെന്ന എന്നതാണ് ഈ സംവിധാനം. എന്നാല്‍ പുതിയ കണ്ടെത്തൽ പ്രകാരം റിക്കവറി സോഫ്‌റ്റ്‍‌വെയറിന്റെ സഹായത്തോടെ എല്ലാം ചോർത്താൻ കഴിയുമെന്നാണ്.

whatsapp-web-logo

സ്മാർട്ട്ഫോണിലും വിവിധ ക്ലൗഡുകളിലും ശേഖരിച്ചു വയ്ക്കുന്ന വാട്സാപ്പ് ഡാറ്റകള്‍ക്ക് എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ചായിരുന്നു ജോനാഥൻ അന്വേഷണം നടത്തിയത്. എന്നാൽ ഡിലീറ്റ് ചെയ്ത ഡാറ്റകൾ ഒഴിവാക്കാൻ ഫോണിൽ നിന്ന് വാട്സാപ്പ് നീക്കം ചെയ്താൽ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു. 

related stories