Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാഗ്രത! പൊതുസ്ഥലത്തെ വൈഫൈ ഉപയോഗിക്കരുത്!

free-wifi

എയര്‍പോര്‍ട്ട്, റെയിൽവെ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വൈഫൈ ഹോട്‌സ്‌പോട്ടുകളില്‍ നിന്ന് ഇന്റര്‍നെറ്റിലേക്ക് കടക്കരുതെന്ന് സർക്കാർ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമേജന്‍സി റെസ്‌പോണ്‍സ് ടീം (Indian Computer Emergency Response Team (CERT ) മുന്നറിയപ്പ് ഇറക്കി. പബ്ലിക് വയര്‍ലെസ് കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ സൈബര്‍ അറ്റാക്കുകള്‍ ഉണ്ടാകാമെന്നാണ് അവര്‍ പറയുന്നത്. ഇന്ത്യയില്‍ പബ്ലിക് വൈഫൈയിലൂടെ ഉള്ള ആക്രമണ സാധ്യത വളരെ കൂടുതലാണെന്നാണ് CERT വിലയിരുത്തുന്നത്.

പബ്ലിക് വൈഫൈയിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പാസ്‌വേഡുകള്‍, ചാറ്റ് മെസേജുകള്‍ ഇമെയിലുകള്‍ ഇവയെല്ലാം ചോര്‍ത്തപ്പെടാനുള്ള സാധ്യതയാണ് CERT കാണുന്നത്. എന്തു വില കൊടുക്കേണ്ടിവന്നാലും പൊതു സ്ഥലത്തെ വൈഫൈ ഉപയോഗിക്കരുതെന്നും പകരം വൈയേഡ് നെറ്റ്‌വര്‍ക്കുകളെയും വിപിഎനും (VPN) ഉപയോഗിക്കണമെന്നാണ് അവര്‍ ഉപദേശിക്കുന്നത്.

ആന്‍ഡ്രോയിഡ്, ഐഒഎസ്, മാക്ഒഎസ്, വിന്‍ഡോസ് ഒഎസ് ലിനക്‌സ് തുടങ്ങി എല്ലാ ജനപ്രിയകരമായ ഒഎസുകളും ഹാക് ചെയ്യപ്പെടാമെന്നാണ് അവരുടെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ഗൗരവം മനസിലാക്കി മൈക്രോസോഫ്റ്റ് അപ്‌ഡേറ്റ് പുറത്തു വിട്ടിരുന്നു. ആപ്പിളും ഗൂഗിളും താമസിയാതെ പാച്ചുകള്‍ അയച്ച് ഉപയോക്താക്കളെ സുരക്ഷിതരാക്കുമെന്നു വിശ്വസിക്കുന്നു.

അതുപോലെ, ഹോട്ടലുകളിലും എയര്‍പോര്‍ട്ടിലും മറ്റും കിട്ടുന്ന ഫ്രീ വൈഫൈയും ഉപയോഗിക്കരുതെന്നും ചില സെക്യൂരിറ്റി വിദഗ്ധര്‍ ഉപദേശിക്കുന്നു. വീട്ടിലെ വൈഫൈയില്‍ SSID ബ്രോഡകാസ്റ്റ് ചെയ്യുന്നത് ഡിസേബിൾ ചെയ്യണമെന്നും അവര്‍ പറയുന്നു.