Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎസ്എന്‍എല്‍ ഇനി പഴയ BSNL അല്ല, എല്ലാം മാറി, 4ജി വന്നു, ആദ്യം മലയാളിക്ക്

bsnl-4g

രാജ്യത്ത് ആദ്യമായി ബിഎസ്എൻഎൽ നൽകുന്ന 4ജി സേവനം കേരളത്തിൽ നിലവിൽ വന്നു. സംസ്ഥാനത്ത് ഇടുക്കി ജില്ലയിലാണ് പദ്ധതി ആദ്യമായി നടപ്പിലായത്. ഇടുക്കി ജില്ലയിലെ പെടുന്ന ഉടുമ്പൻചോല ടെലഫോൺ എക്സ്ചേഞ്ച്, ഉടുമ്പൻചോല ടൗൺ, ചെമ്മണ്ണാർ, കല്ലുപാലം, സേനാപതി എന്നിവടങ്ങളിലാണ് ആദ്യം 4ജി സേവനം ലഭ്യമാകുന്നത്. 

ബിഎസ്എൻഎൽ സിഎംഡി അനുപം ശ്രീവാസ്തവയെ ആദ്യകോൾ വിളിച്ച് 4ജി പ്ലാൻ ഉദ്ഘാടനം ചെയ്തു. ബാക്കി സ്ഥലങ്ങളിലും ഈ വർഷം അവസാനത്തോടെ പദ്ധതി നടപ്പാക്കുമെന്ന് ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഡോക്ടർ പി.ടി. മാത്യു പറഞ്ഞു.

സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേക്കു കൂടി ഈ സേവനം ലഭ്യമാകുന്ന ജോലി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഉപഭോക്തതാവിനു കൂടിയ ഡേറ്റാ വേഗത്തോടൊപ്പം മികച്ച അനുഭവവും പ്രദാനം ചെയ്യുന്നതാണ് പദ്ധതിയെന്ന്  ജനറൽ മാനേജർ ഡോ. എസ്. ജ്യോതി ശങ്കർ അറിയിച്ചു.

ഉപഭോക്താവിന്റെ തിരഞ്ഞെടുത്ത ലാൻഡ്‌ലൈൻ നമ്പറിലേക്കു പരിധിയില്ലാത്ത ലോക്കൽ/STD/ റോമിംഗ് കാളുകൾ വിളിക്കാൻ കഴിയുന്ന മൈബൈൽ ഹോം പ്ലാനിനും തുടക്കമായി. ഉപഭോക്താവിനു തന്റെ ലാൻഡ്‌ലൈൻ  നമ്പറിനോട് അവസാനത്തെ ആറക്കങ്ങൾ വരെ സാമ്യമുള്ള മൊബൈൽ നമ്പർ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം  ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷ ശ്രീമതി ശോഭ കോശിയ്ക്കു `ഹോം  പ്ലാൻ 67 ആദ്യ സിം നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അമേരിക്കയിലേക്കും നേപ്പാളിലേക്കും ഇന്റർനാഷണൽ  മൊബൈൽ പ്രീ പെയ്‌ഡ്‌ റോമിംഗ് സൗകര്യവും ബിഎസ്എൻഎൽ ആരംഭിച്ചു.

ചടങ്ങിൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ശ്രീ കുളന്തൈവേൽ, ജനറൽ മാനേജർ കെ. സത്യമൂർത്തി എന്നിവർ സംസാരിച്ചു.

ഹോം പ്ലാൻ 67 പ്ലാനിന്റെ പ്രത്യേകതകൾ

ലാൻഡ്‌ലൈൻ നമ്പറിനോട് സാമ്യമുള്ള മൊബൈൽ നമ്പർ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.    

67 രൂപയുടെ 180 ദിവസം വാലിഡിറ്റിയുള്ള പ്ലാനിൽ ഇന്ത്യയിൽ എവിടേക്കും റോമിംഗ് ഉൾപ്പെടെ ബിഎസ്എൻഎൽ  കോളുകൾക്ക് സെക്കന്റിന് 1 പൈസയും മറ്റു കോളുകൾക്ക് സെക്കന്റിന് 1.2 പൈസയുമാണ് നിരക്ക് 

ഇരുപതു രൂപയുടെ സംസാരസമയവും 500 MB ഡേറ്റയും ആദ്യമാസം സൗജന്യമായി ലഭിക്കും. 10 KBക്കു 1 പൈസ എന്നതായിരിക്കും ഡേറ്റാ നിരക്ക്. 110, 200, 500, 1000 എന്നീ ടോപ്അപ്പുകൾക്ക് മുഴുവൻ  സംസാരമൂല്യം ലഭിക്കും.  ഫ്രണ്ട്‌സ് ആൻഡ് ഫാമിലി സ്കീം പ്രകാരം ഈ പ്ലാനിൽ നിന്നും ഏതെങ്കിലും 4 ലോക്കൽ നമ്പറുകളിലേക്കു ബിഎസ്എൻഎൽ നമ്പറിന് മിനുറ്റിനു 20 പൈസ നിരക്കിലും മറ്റു നമ്പറുകളിലേക്കു മിനുറ്റിനു 30 പൈസ നിരക്കിലും വിളിക്കാവുന്നതാണ്. 

അമേരിക്കയിലേക്കും നേപ്പാളിലേക്കും ഇന്റർനാഷണൽ മൊബൈൽ പ്രീ പെയ്‌ഡ്‌ റോമിംഗ് സൗകര്യം

അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാർക്കും സന്ദർശകർക്കും ഉപകരിക്കുന്ന തരത്തിൽ ടി- മൊബൈൽ കമ്പനിയുമായി ചേർന്ന് ഇന്റർനാഷണൽ മൊബൈൽ പ്രീ പെയ്‌ഡ്‌ റോമിംഗ് സൗകര്യം നിലവിൽ വന്നു. നേപ്പാളിലേക്കുള്ള റോമിംഗ്   സൗകര്യം എൻസെൽ കമ്പനിയുമായി ചേർന്നാണ് നടപ്പാക്കിയിരിക്കുന്നത്. ഇൻകമിംഗ് എസ്എംഎസുകൾ സൗജന്യമാണ് എന്നത് ഈ പ്ലാനിന് മേൻമയാണ്. റോമിംഗ് സമയത്തുള്ള സൗജന്യ ഇൻകമിംഗ് കോളർ ഐഡി സൗകര്യവും വളരെയേറെ ഉപകാര്യപ്രദമാണ്.