കൊച്ചി നിയമസഭാ മണ്ഡലം

എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കൊച്ചി നിയമസഭാമണ്ഡലം. കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 1 മുതൽ 10 വരേയും 19 മുതൽ 25 വരേയും വാർഡുകളും കുമ്പളങ്ങി, ചെല്ലാനം എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ്. കൊച്ചി നിയമസഭാമണ്ഡലത്തിനെ 2016 മുതൽ സിപിഎമ്മിന്റെ കെ.ജെ. മാക്സി പ്രതിനിധീകരിക്കുന്നു.