കൊട്ടാരക്കര നിയമസഭാ മണ്ഡലം
കൊല്ലം ജില്ലയിലെ നിയമസഭാമണ്ഡലമാണ് കൊട്ടാരക്കര. കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്, എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം. 2006 മുതൽ സിപിഎമ്മിന്റെ പി.ഐഷാ പോറ്റിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.