തിരുവല്ല നിയമസഭാ മണ്ഡലം
പത്തനംതിട്ട ജില്ലയിലെ നിയമസഭാമണ്ഡലമാണ് തിരുവല്ല നിയമസഭാമണ്ഡലം. തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, കവിയൂർ, കുട്ടൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര എന്നീ പഞ്ചായത്തുകളും മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുരമറ്റം, കുന്നന്താന എന്നീ ഗ്രാമപഞ്ചായത്തുകൾ അടങ്ങിയതാണ് ഈ മണ്ഡലം. ജനതാദൾ സെക്കുലറിലെ (ജെഡിഎസ്) മാത്യു ടി. തോമസാണ് 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.