ആറ്റുകാൽ പൊങ്കാല
Attukal Pongala

വ്രതശുദ്ധിയുടെ നിറവാണു പൊങ്കാല സമർപ്പണം. മനസ്സും ശരീരവും ആറ്റുകാലമ്മയിൽ അർപ്പിച്ചു കഠിന വ്രതം നോറ്റാണ് ഓരോ ഭക്തരും പൊങ്കാലയർപ്പിക്കാനെത്തുന്നത്. ശതസൂര്യപ്രഭയാർന്ന ആറ്റുകാലമ്മയ്‌ക്ക് സന്താന സൗഭാഗ്യത്തിനായി, മംഗല്യത്തിനായി, ഉദ്യോഗലബ്‌ധിക്കായി, ഇഷ്‌ടകാര്യസാധ്യത്തിനായി അങ്ങനെ പലവിധ പ്രാർഥനകളുമായാണ് സ്‌ത്രീകൾ പൊങ്കാലയിടുന്നത്. പൊങ്കാലയിടുമ്പോൾ ദേവിക്കു സ്വയം നൈവേദ്യമർപ്പിക്കുന്നു എന്നാണ് സങ്കൽപ്പം. കുംഭമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ഉത്സവം തുടങ്ങി ഒൻപതാം ദിവസമാണ് ലോകപ്രശസ്‌തമായ പൊങ്കാല.