തിരുവാതിര നക്ഷത്രം
Thiruvathira

ഈ നക്ഷത്രത്തിൽ ജനിച്ചവർ ചഞ്ചല ചിത്തരും സഹനശക്തി കുറവുളളവരും ആയിരിക്കും. തന്റെ ആശയങ്ങളോട് മറ്റുളളവർ യോജിക്കുന്നില്ല എന്നു കണ്ടാൽ ഇവർ വിരോധം പ്രകടിപ്പിക്കും. ജീവിതവും പെരുമാറ്റവും മാറി മറിഞ്ഞുകൊണ്ടേയിരിക്കും. ഇവരുടെ ജീവിതത്തിൽ ഭാഗ്യാനുഭവങ്ങൾ കുറവായിരിക്കും. ഭാഗ്യാധിപനായ ശനിയുടെ അഷ്ടമാധിപത്യമാണ് ഇതിനു കാരണം. ശനിയുടെ അഷ്ടമാധിപത്യം ആയുസിനു ഗുണകരമാണ്. മറ്റുളളവരുടെ കീഴിൽ ജോലി ചെയ്യാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. ബുധന്റെ രാശിയിലെ ജനനമാകയാൽ ബുദ്ധിയുളളവരായിരിക്കും. കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനുളള കഴിവ്  ഉണ്ടായിരിക്കും.