തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം
പരശുരാമന്‍ നിര്‍മിച്ച നൂറ്റെട്ട് ശിവാലയങ്ങളിൽ കേരളത്തിലെ ആദ്യക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. പടിഞ്ഞാറ് അഭിമുഖമായി വലിയ വട്ട ശ്രീകോവിലിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. നാലമ്പലത്തിൽ പടിഞ്ഞാറ് അഭിമുഖമായി മൂന്നു ശ്രീകോവിലുകളുണ്ട്. വടക്കേയറ്റത്ത് മുഖ്യപ്രതിഷ്ഠ ശ്രീപരമേശ്വരനും നടുവിൽ ശങ്കരനാരായണനും തെക്കേയറ്റത്ത് ശ്രീരാമനും. ശിവന്റെ പിറകില്‍ കിഴക്കോട്ട് ദര്‍ശനമായി പാർവതിയുടെയും ഗണപതിയുടെയും ശ്രീകോവിലുകൾ.