ഹോണ്ട ന്യൂ ജാസ്
ഹോണ്ട 2001 മുതൽ നിർമിക്കുന്ന ചെറു കാറാണ് ജാസ്. ഇന്ത്യൻ വിപണിയിൽ ജാസ് എന്ന പേരിൽ വിൽപനയിലുള്ള കാറിന്റെ രാജ്യാന്തര നാമം ഫിറ്റ് എന്നാണ്. 2001 മുതൽ നാല് തലമുറകളായി ഹോണ്ട ജാസ് വിപണിയിലുണ്ട്. ലോകമെമ്പാടും വിപണനം ചെയ്യുകയും എട്ട് രാജ്യങ്ങളിലെ പത്ത് പ്ലാന്റുകളിൽ നിർമ്മിക്കുകയും ചെയ്തുന്നു. യൂറോപ്പ്, ഓഷ്യാനിയ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഹോങ്കോംഗ്, മക്കാവു, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ ഹോണ്ട "ജാസ്" എന്നും ജപ്പാൻ, ശ്രീലങ്ക, ചൈന, തായ്‌വാൻ, അമേരിക്ക എന്നിവിടങ്ങളിൽ "ഫിറ്റ് എന്നും കാർ അറിയപ്പെടുന്നു.