മഹീന്ദ്ര സ്കോർപിയോ
Mahindra Scorpio

മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഏറ്റവും സൂപ്പർഹിറ്റ് വാഹനങ്ങളിലൊന്നാണ് സ്കോർപ്പിയോ. മഹീന്ദ്രയുടെ ഡിസൈൻമാർ തന്നെ വികസിപ്പിച്ച വാഹനം കമ്പനിയുടെ ആദ്യ ഗ്ലോബൽ മോഡലാണ്. ബിസിനസ് സ്റ്റാൻഡേർഡ് മോട്ടോറിംഗിൽ നിന്നുള്ള "കാർ ഓഫ് ദ ഇയർ" അവാർഡും കൂടാതെ ബിബിസി വേൾഡിന്റെ "ബെസ്റ്റ് എസ്‍യുവി ഓഫ് ദ ഇയർ", "ബെസ്റ്റ് കാർ ഓഫ് ദ ഇയർ" തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ സ്കോർപ്പിയോയെ തേടി എത്തിയിട്ടുണ്ട്. അടിമുടി മാറ്റം വരുത്തിയ രണ്ടാം തലമുറ സ്കോർപ്പിയോ, സ്കോർപിയോ എൻ ആണ് നിലവിൽ വിപണിയിലുള്ളത്.