മാരുതി സുസുക്കി ജിപ്സി
Maruti Suzuki Gypsy

സുസുക്കി ജിംനി എസ്‌ജെ40/410 സീരീസിനെ അടിസ്ഥാനമായി മാരുതി സുസുക്കി നിർമിച്ച ലോംഗ് വീൽബേസ് ഫോർ വീൽ ഡ്രൈവ് വാഹനമാണ് ജിപ്‌സി. 1985 ലാണ് മാരുതി ജിപ്സിയെ പുറത്തിറക്കുന്നത്. പ്രാഥമികമായി ഒരു ഓഫ്-റോഡ് വാഹനമായാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇന്ത്യൻ സായുധ സേനകൾക്കും പോലീസിനും ജിപ്സി കൂടുതലായും ഉപയോഗിക്കുന്നു. മലിനീകരണ നിയന്ത്രണങ്ങളും ക്രാഷ്  മാനദണ്ഡങ്ങളും കർശനമാക്കിയതിനാൽ 2018 ൽ ഔദ്യോഗിക ഉൽപ്പാദനം അവസാനിച്ചു. എങ്കിലും സായുധ സേനകൾക്കായി വാഹനം പിന്നീടും നിർമിച്ചു.