പ്യൂഷോ
Peugeot

സ്റ്റെല്ലാന്റിസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാറുകളും വാനുകളും മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും നിർമ്മിക്കുന്ന ഒരു ഫ്രഞ്ച് കമ്പനിയാണ് പ്യൂഷെ. 1810 സ്ഥാപിതമായി പ്യൂഷെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കാർ നിർമാണ കമ്പനിയായിട്ടാണ് കണക്കാക്കുന്നത്. 1858 നവംബർ 20-ന് എമിലി പ്യൂഷെ സിംഹ വ്യാപാരമുദ്രയ്ക്ക് അപേക്ഷിച്ചു. അർമാൻഡ് പ്യൂഷെ (1849–1915) കമ്പനിയുടെ ആദ്യത്തെ കാർ സ്റ്റീം ട്രൈസൈക്കിൾ നിർമ്മിച്ചു. 1976 ൽ മറ്റൊരു ഫ്രഞ്ച് വാഹന നിർമാണ കമ്പനിയായ സിട്രോണുമായി ലയിച്ച് പിസ്എ ഗ്രൂപ്പിന്റെ ഭാഗമായി പ്യൂഷെ. 2021 മുതൽ സ്റ്റെല്ലാന്റിസിന്റെ ഭാഗമാണ് പ്യൂഷെ.