റെനൊ ട്രൈബർ
Renault Triber

ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ നിർമ്മിക്കുന്ന മൂന്ന് നിര സീറ്റുകളുള്ള ഒരു മിനി എംപിവിയാണ് ട്രൈബർ. ഇത് 2019 ജൂൺ 19 ന് ഇന്ത്യയിൽ അവതരിപ്പിക്കുകയും 2019 ഓഗസ്റ്റിൽ വിൽപ്പനയ്‌ക്കെത്തുകയും ചെയ്തു. ക്വിഡ് നിർമിക്കുന്ന സിഎംഎഫ്–എ പ്ലാറ്റ്ഫോമില്‍ തന്നെയാണ് ട്രൈബറിന്റേയും നിർമാണം. ഇന്തോനീഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികളിലേക്ക് ട്രൈബർ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്.