24കാരറ്റ് സ്വർണം
ഏറ്റവും ശുദ്ധമായ സ്വർണത്തിനെയാണ് 24 കാരറ്റ് സ്വർണം എന്ന് പറയുന്നത്. ഈ സ്വർണം ആഭരണം ആയി മാറ്റാൻ കഴിയാത്തവിധം മൃദുവായി കണക്കാക്കപ്പെടുന്നു. അതിനാൽ 24 k സ്വർണത്തെ ആഭരണങ്ങളാക്കി മാറ്റാൻ വെള്ളി, സിങ്ക് തുടങ്ങിയ ചില ലോഹങ്ങൾ ചേർക്കുന്നു.
24 കാരറ്റ് സ്വർണം ബാറുകളുടെയും നാണയങ്ങളുടെയും രൂപത്തിൽ വിപണിയിൽ ലഭ്യമാണ്. കൂടാതെ, വിവിധ മെഡിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമ്മിക്കുന്നതിനും 24k സ്വർണ്ണം ഉപയോഗിക്കുന്നു.