സ്വർണഖനി
Gold Mines

ഖനനം വഴി സ്വർണ്ണം വേർതിരിച്ചെടുക്കുന്നതാണ് സ്വർണ്ണ ഖനനം . 2022-ൽ ലോക സ്വർണ്ണ ഉത്പാദനം 3,612 ടണ്ണായിരുന്നു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ  കണക്ക് പ്രകാരം മൊത്തം 2.09 ലക്ഷം ടണ്‍ സ്വര്‍ണം ഇതുവരെ ഖനനം ചെയ്തിട്ടുണ്ട് .ഇതിന്റെ മൂല്യം 12 ലക്ഷം കോടി ഡോളറാണെന്ന്  (ഏകദേശം 1000 ലക്ഷം കോടി രൂപ) അനുമാനിക്കുന്നു.ഉല്‍പാദിപ്പിച്ച സ്വര്‍ണത്തിന്റെ ഏകദേശം 50 ശതമാനത്തിനടുത്ത് ആഭരണമായിട്ടാണ് ഉപയോഗിക്കുന്നത്.