ട്വിറ്റർ
Twitter

ട്വിറ്റർ (Twitter)എന്നത് ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റ് ആണ്‌. ഉപഭോക്താക്കൾക്ക് സൗജന്യമായി ചെറിയ വാക്കുകളിലൂടെയുള്ള വിവരം പങ്കുവെയ്ക്കാനും മറ്റു ഉപയോക്താക്കൾ അപ്‌ഡേറ്റ് ചെയ്ത സന്ദേശങ്ങൾ വായിക്കുന്നതിനും ഉപയോഗിക്കുന്നു. 2006ൽ ജാക്ക് ഡോസേ ആണ്‌ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി ട്വിറ്റർ എന്ന സംരംഭത്തിന്‌ തുടക്കം കുറിച്ചത്.