കുട്ടികളും കരിയറും
മാതാപിതാക്കളുടെ ആഗ്രഹത്തിന് അനുസരിച്ചു മാത്രം മക്കൾ തൊഴിൽ മേഖല തിരഞ്ഞെടുക്കുന്ന രീതി മാറി. മക്കളുടെ ഇഷ്ടത്തിനാണ് പ്രാധാന്യമെന്നും അവർക്കിഷ്ടമുള്ള മേഖലയിൽ ജോലി ചെയ്യേണ്ടതിന്റെ പ്രാധാന്യവും പലപ്പോഴായി ചർച്ചകളിൽ നിറഞ്ഞിട്ടുമുണ്ട്. അതിന്റെ ഫലമായാണ് സമൂഹത്തിൽ മാറ്റങ്ങൾ പ്രകടമായതും. ശരിയായ കരിയർ തിരഞ്ഞെടുക്കാൻ കുട്ടികളെ സഹായിക്കുക എന്നതാണ് ഇപ്പോൾ മാതാപിതാക്കളുടെ ചുമതല.