കുട്ടികളും കൗൺസിലിങ്ങ്
Counseling and Children

കൗൺസിലിങ്ങിനെ മോശമായ എന്തോ ഒന്നായാണ് പലരും ഇപ്പോഴും കാണുന്നത്. അതുകൊണ്ടു തന്നെ പ്രശ്നം എത്ര ​ഗുരുതരമാണെങ്കിലും കൗൺസിലിങ്ങോ വിദ​ഗ്ധ സഹായം തേടാനോ ആളുകൾ തയാറാകുന്നില്ല. കുട്ടികളുടെ കാര്യത്തിലും പല മാതാപിതാക്കളും ഇതേ രീതി പിന്തുടരുന്നു. കൗൺസലിങ് അത്യാവശ്യമായ ഘട്ടമാണെങ്കിൽ പോലും അതു തിരിച്ചറിയാതെ മുന്നോട്ടു പോകുന്നു. കുട്ടിയുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കാനോ അരക്ഷിതമാക്കി മാറ്റാനോ ഇതു കാരണമായേക്കാം.