ഗുഡ് ടച്ചും ബാഡ് ടച്ചും
കുട്ടികള്‍ നിഷ്‌ക്കങ്കരാണ്. യാതൊരു വിധത്തിലുള്ള കളങ്കവുമില്ലാത്തവര്‍. അവര്‍ക്ക് എല്ലാവരേയും വിശ്വാസവും സ്‌നേഹവുമാണ്. എന്നാല്‍ അവര്‍ക്ക് ചുറ്റുമുള്ള മുതിര്‍ന്നവര്‍ എല്ലാവരും അങ്ങനെയല്ല. അതുകൊണ്ട് തന്നെ സ്‌നേഹത്തോടെ സമീപിച്ച് ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് സാധിക്കുകയുമില്ല. അതിന് മാതാപിതാക്കള്‍ വേണം കുട്ടികളെ ഒരുക്കാന്‍. നല്ല സ്പര്‍ശനത്തെക്കുറിച്ചും മോശമായ സ്പര്‍ശത്തെക്കുറിച്ചും കുട്ടികളെ പറഞ്ഞു പഠിപ്പിക്കണം.