കുട്ടികളും റോഡ് സുരക്ഷയും
Road Safety and Children

നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് റോഡ് സുരക്ഷ. അലക്ഷ്യമായ ഡ്രൈവിങ്ങും ഗതാഗത നിയമലംഘനവും സ്ഥിരമായി തുടരുന്നു. റോഡ് സുരക്ഷാ പാഠങ്ങൾ അടുത്ത തലമുറയ്ക്ക് പകർന്നു നൽകുകയാണ് ഏറ്റവും മികച്ച വഴി. അതിന് മാതാപിതാക്കളുടെ നിരന്തര പരിശ്രമം ആവശ്യമാണ്. വളരെയേറെ ശ്രദ്ധയോടെ, നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്ന മാതാപിതാക്കളെ കണ്ട് കുട്ടികൾ വളരട്ടെ.