കൗമാരക്കാരിരെ പ്രശ്നങ്ങൾ
ടീനേജ് ഒരു വല്ലാത്ത കാലമാണ്. അക്കരെ നിന്ന് പുറപ്പെടുകയും ചെയ്തു ഇക്കരെ ഒട്ടു എത്തിയുമില്ല എന്ന് പറയാന്‍ പറ്റുന്ന ഒരു ഘട്ടം. ഇന്നലെ വരെ അമ്മയുടെയും അച്ഛന്റെയും വാലില്‍ തൂങ്ങി നടന്ന കുട്ടികള്‍ പെട്ടെന്നു അഭിപ്രായങ്ങള്‍ പറയാനും തര്‍ക്കിക്കാനും ഒക്കെ തുടങ്ങും. പ്രായത്തിന്റെ കുഴപ്പമാണെന്നു എത്ര സ്വയം പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചാലും അച്ഛനമ്മമാര്‍ക്ക് ഈ മാറ്റങ്ങള്‍ പെട്ടന്നങ്ങു ഉള്‍കൊള്ളാനും ആവില്ല.