പഴുതാര
ആർത്രോപോഡ് ഫൈലത്തിലെ ഒരു ജന്തുവാണ് പഴുതാര. പല സ്ഥലങ്ങളിൽ ചാക്കാണി, ചെതുമ്പൂരൻ, കരിങ്കണ്ണി തുടങ്ങിയ പേരുകളിൽ ഇത് അറിയപ്പെടുന്നു. പല ഖണ്ഡങ്ങൾ ചേർന്നതു പോലെയുള്ള ഘടനയുള്ള ഇതിന്റെ ശരീരത്തിൽ ഓരോ ഖണ്ഡത്തിലും ഒരു ജോഡി കാലുകളുണ്ട്. മുൻഭാഗത്തെ രണ്ട് കാലുകൾ വിഷം കുത്തിവയ്ക്കാവുന്നവയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇവയുപയോഗിച്ച് ഇരപിടിച്ചാണ് പഴുതാരകൾ ഭക്ഷണം നേടുന്നത്.