സിക്കാഡ
17 വർഷത്തിൽ ഒരിക്കൽ കൂട്ടത്തോടെ ജനിക്കുന്ന വടക്കേ അമേരിക്കയിലെ ഒരിനം പ്രാണി. പുറത്തുവരുന്നതുവരെ വർഷങ്ങളോളം ഭൂമിക്കടിയിൽ നിംഫ്സ് എന്ന് വിളിക്കുന്ന പ്യൂപ്പകളുടെ രൂപത്തിൽ കഴിയുന്നു. മണ്ണിനടിയിൽ മരത്തിന്റെ വേരുകളിൽ പറ്റിപ്പിടിച്ചിരിക്കും. വേരുകളിലൂടെ മരത്തിന്റെ കറകൾ വലിച്ചെടുത്ത് ഭക്ഷണമാക്കും. 2020 ലാണ് ഏറ്റവും ഒടുവിലായി ഇവയുടെ ജനനം രേഖപ്പെടുത്തിയത്. കട്ടിയുള്ള പുറംതോട് കളഞ്ഞ് ഇണകളെ ആകർഷിക്കാൻ ശബ്ദമുണ്ടാക്കും. പ്രജനനം പൂർത്തിയായാൽ ആഴ്ചകൾക്കുള്ളിൽ കൂട്ടത്തോടെ ചത്ത് വീഴും.