ഹരിത കേരളം
2017ൽ ‘മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം’ എന്ന ആശയം മുൻനിർത്തി ആരംഭിച്ച പദ്ധതിയാണ് ഹരിതകേരളം. ഫ്ലാറ്റുകൾ ഉൾപ്പെടെ കേരളത്തിലെ 86 ലക്ഷം വീടുകളിലെയും മാലിന്യങ്ങൾ ശേഖരിക്കാൻ 34,000ത്തോളം ഹരിത കർമസേനകള്‍ ഉണ്ട്. ജൈവ–അജൈവ മാലിന്യങ്ങൾ എന്നിങ്ങനെ വേർതിരിച്ചാണ് ശേഖരണം. പഞ്ചായത്തുകളിൽ മാസത്തിൽ ഒരു തവണയും മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ രണ്ട് തവണയുമാണ് മാലിന്യം ശേഖരിക്കുന്നത്. എംസിഎഫിൽ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി വിലകൊടുത്ത് വാങ്ങുകയും തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കോ റീസൈക്ലിങ് ഏജൻസികൾക്കോ കൈമാറും.