ഹെലേന ഗ്വാലിങ്ങ
Helena Gualinga

ആമസോൺ മഴക്കാടുകളുടെ രക്ഷയ്ക്കായി മുൻപന്തിയിൽ നിൽക്കുന്ന പരിസ്ഥിതി പ്രവർത്തക. തെക്കനമേരിക്കൻ രാജ്യമായ ഇക്വഡോറിൽ ജനനം. വളർന്നതും വിദ്യാഭ്യാസം നേടിയതും ഫിൻലൻഡിൽ. ഇംഗ്ലിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്ന ഹെലേന, ഗോത്രത്തിന്റെ ശബ്ദമായി മാറി. ഇക്വഡോർ സർക്കാരിന്റെ പ്രവൃത്തികളും ഗോത്രങ്ങളുടെ പരാധീനതകളും ലോകം അറിഞ്ഞു. ഒട്ടേറെ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്തിട്ടുള്ള ഹെലേന പ്രശസ്തമായ രാജ്യാന്തര കാലാവസ്ഥാ ഉച്ചകോടിയിലും പ്രതിനിധിയായി.