കഴുതപ്പുലി
Hyena

കാട്ടിലെ ഭീകരന്മാരായ വേട്ടക്കാര്‍. ഹയാനിഡേ എന്ന ജന്തുകുടുംബത്തിൽ ഉൾപ്പെടുന്ന ജീവിയാണ് കഴുതപ്പുലി (ഹൈന). കാർണിവോറ എന്ന നിരയിലെ നാലാമത്തെ ചെറിയ കുടുംബം ആണ് ഇവർ. വംശീയമായി പൂച്ചകളോടും വെരുകുകളോടുമാണ് ഇവയ്ക്ക് സാമ്യം. എന്നാൽ ഇരതേടുന്ന വിധം, സാമൂഹ്യക്രമം എന്നിവ നായകളോട് സാമ്യപ്പെട്ടു കിടക്കുന്നു. ബലമുള്ള പല്ലുകളും കീഴ്ത്താടിയെല്ലുമുള്ള കഴുതപ്പുലികൾ ഇരയുടെ എല്ലുകൾ വരെ കടിച്ചു മുറിക്കാൻ പോന്നവയാണ്. പെൺ കഴുതപ്പുലികളെ അപേക്ഷിച്ച് ആൺ കഴുതപ്പുലികൾക്ക് വലുപ്പം കൂടുതലാണ്. ഇറാൻ, ഇന്ത്യ പിന്നെ ടാൻസാനിയ, സെനെഗൽ തുടങ്ങി മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലെയും പുരാണകഥകളിൽ പരാമർശിക്കുന്ന ജീവിവർഗമാണ് കഴുതപ്പുലി. ആഫ്രിക്കയിലും ഏഷ്യയിലുമാണ് ഇവയെ കൂടുതൽ കണ്ടുവരുന്നത്.

കഴുതപ്പുലികളുടെ കരച്ചിൽ മനുഷ്യന്റെ ചിരി പോലെയാണ്.  ഒട്ടേറെ ഹൊറർ സിനിമകളിൽ ഇവയുടെ ശബ്ദം റിക്കോർഡ് ചെയ്ത് പശ്ചാത്തലത്തിൽ ഉപയോഗിക്കുന്നുണ്ട്.