ലോക ഓസോൺ ദിനം
International Ozone Day

സെപ്റ്റംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988 ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. ഓസോൺ പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16 ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശം. ഈ ഉടമ്പടിയെ മോണ്‍ട്രിയല്‍ ഉടമ്പടി ( പ്രോട്ടോകോൾ ) എന്ന് വിളിക്കുന്നു. 1994 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്.