മെഗലഡോൺ സ്രാവ്
Megalodon Shark

36 ലക്ഷം വർഷം മുൻപ് ഭൂമിയിലെ കടലുകളിൽ വിഹരിച്ചിരുന്ന സ്രാവ് ഇനം. 50 അടി വരെ നീളമുണ്ടെന്ന് കണക്കുകൂട്ടൽ. ഗ്രേറ്റ് വൈറ്റ് ഷാർക്കുകളുടെ മൂന്നിരട്ടി നീളം. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് ആറരയടിയോളം നീളമുണ്ടാകുമെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. മെഗലഡോൺ സ്രാവുകളുടെ ശിശുക്കൾ ഗർഭസ്ഥ അവസ്ഥയിൽ തന്നെ തങ്ങളുടെ സഹോദരൻമാരെ കൊന്നുതിന്നും. അമ്മയുടെ ഗർഭപാത്രത്തിൽ നടക്കുന്ന വേട്ടയാടലിൽ വിജയിക്കുന്നവർ പുറത്തേക്കു വരൂ.