മിഡി‌വേ അറ്റോൾ
Midway Atoll

സാൻഡ് ഐലൻഡ്, ടൈനി സ്പിറ്റ് ഐലൻഡ്, ഈസ്റ്റേൺ ഐലൻഡ് എന്നീ മൂന്നു പവിഴദ്വീപുകൾ ചേർന്നതാണ് മിഡ്‌വേ ആറ്റോൾ. ഹവായിയൻ ഭാഷയിൽ ‘പീഹെമാനു’ (പക്ഷികളുടെ ശബ്ദം) എന്ന് വിളിക്കുന്നു.

മൂന്നു ദ്വീപും കൂടി ഏകദേശം 5.8 ലക്ഷം ഏക്കര്‍ വരും. അതിൽ വെള്ളത്തിൽ മുങ്ങാത്ത കരഭാഗം 1549 ഏക്കർ. ലേസൻ ആൽബട്രോസ്, ബ്ലാക്ക് ഫൂട്ടഡ് ആൽബട്രോസ്, ഷോട്ട് ടെയ്ൽഡ് ആൽബട്രോസ്, ലേസൻ ഡക്ക്സ് തുടങ്ങിയ പക്ഷികളുടെ താവളമാണ് ഈ ദ്വീപസമൂഹം. വംശനാശഭീഷണി നേരിടുന്ന താറാവിനങ്ങളും ഇക്കൂട്ടത്തിലുണ്ട്.