വരയാട്
തമിഴ്നാടിന്റെ സംസ്ഥാന മൃഗം. നീലഗിരി മേഖലയിൽ മാത്രം കാണുന്നവ. കേരളത്തിൽ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കിയുള്ളതാണ്. ഐയുസിഎന്നിന്റെ റെഡ് ഡാറ്റാ ലിസ്റ്റിൽപ്പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗമാണ് ഇവ. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിലും ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു.