മ്ലാവ്
Sambar Deer

മാൻ ‌വർഗത്തിൽപ്പെടുന്ന സസ്തനം. തവിട്ടുനിറം. പൂർണ്ണവളർച്ചയെത്തിയ മ്ലാവിന്‌ ഏകദേശം 102 മുതൽ 160 സെന്റീമീറ്റർ (40 മുതൽ 63 ഇഞ്ച്) വരെ ഉയരവും 272 കിലോഗ്രാം (600 പൗണ്ട്) ഭാരവും ഉണ്ട്. ആൺ മ്ലാവിന് വളഞ്ഞ ശിഖരങ്ങൾ ഉള്ള കൊമ്പുകളാണ് ഉള്ളത്. തെക്ക് കിഴക്കൻ ഏഷ്യയിലെ മ്യാൻമാർ, തായ്‌ലൻഡ്, ഇന്തോ-ചൈന, ഇന്തോനേഷ്യൻ ദ്വീപുകളായ സുമാത്ര, ബോർണിയോ, ഹിമാലയൻ താഴ്‌വാരങ്ങൾ, മ്യാൻമർ, കിഴക്കൻ തായ്‌വാൻ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. വടക്ക് ഹിമാലയത്തിന്റെ നേപ്പാളിലെയും ഇന്ത്യയിലെയും തെക്കൻ ചരിവുകൾ വരെയും ഇവയെ കാണാം.