പൂച്ച മൂങ്ങ
ശൈത്യകാലത്ത് കുവൈത്തിൽ അപൂർവമായി കാണപ്പെടുന്ന മൂങ്ങയാണ്. ഇവ പകൽസമയത്താണ് വേട്ടയാടാൻ ഇറങ്ങുന്നത്. അന്റാർട്ടിക്കയും ഓസ്‌ട്രേലിയയും ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഈ മൂങ്ങകളെ കാണാം. യൂറോപ്പ്, ഏഷ്യ, വടക്കൻ, തെക്കേ അമേരിക്ക, കരീബിയൻ, ഹവായ്, ഗാലപ്പഗോസ് ദ്വീപുകൾ എന്നിവിടങ്ങളിൽ ഇവ പ്രജനനം നടത്തുന്നു. പെൺപക്ഷികൾ ഒരേസമയത്ത് 4 മുതൽ 7 വരെ മുട്ടകളിടും, ചില സമയങ്ങളിൽ 11 മുട്ടകൾ വരെയിടാറുണ്ട്.