സുമാത്രൻ കാണ്ടാമൃഗം
Sumatran Rhino

കടുത്ത വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളാണ് സുമാത്രൻ കാണ്ടാമൃഗങ്ങൾ. വെറും 80ൽ താഴെ ജീവികൾമാത്രമാണ് ഈ വിഭാഗത്തിൽ ലോകത്തു ശേഷിക്കുന്നത്. ലോകത്തെ ഏറ്റവും വലുപ്പം കുറഞ്ഞ കാണ്ടാമൃഗ വിഭാഗവും ഇവയാണ്. ലോകത്ത് 5 തരം കാണ്ടാമൃഗങ്ങളുണ്ട്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം അഥവാ ഇന്ത്യൻ റൈനോ, ബ്ലാക്ക് റൈനോ, വൈറ്റ് റൈനോ , സുമാത്രൻ റൈനോ, ജാവൻ റൈനോ എന്നിവയാണ് ഇവ. ബ്ലാക്ക് റൈനോ, വൈറ്റ് റൈനോ എന്നിവ ആഫ്രിക്കയിലും ബാക്കിയുള്ളവ ഏഷ്യയിലും ജീവിക്കുന്നു. വിയറ്റ്‌നാമിലും ചൈനയിലും കാണ്ടാമൃഗത്തിന്റെ കൊമ്പുകളുടെ ഏറ്റവും വലിയ കരിഞ്ചന്തയുണ്ട്.