വൈറ്റ് ബെല്‍ ബേര്‍ഡ്
പ്രൊക്നിയാസ് ആല്‍ബസ് എന്നാണ് ശാസ്ത്രീയ നാമം. ലോകത്തെ ഏറ്റവും ശബ്ദമുള്ള പക്ഷി. 125.4 ഡെസിബല്‍ ആയിരുന്നു റെക്കോഡ് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന ശബ്ദത്തിന്‍റെ അളവ്. ബ്രസീലിലെ ആമസോണ്‍ വനമേഖലയില്‍ വടക്കു കിഴക്കന്‍ പ്രദേശത്തായാണ് ഈ പക്ഷികൾ കാണപ്പെടുന്നത്. ആണ്‍ പക്ഷികള്‍ മാത്രം വെളുത്ത നിറത്തില്‍ കാണപ്പെടുന്നു. പെണ്‍ പക്ഷികളുടെ നിറം ഇളം ഒലീവ് പച്ചയാണ്.