ലോക തണ്ണീർത്തട ദിനം
World Wetlands Day

1997 മുതൽ എല്ലാ വർഷവും ഫെബ്രുവരി 2ന് ലോക തണ്ണീർത്തട ദിനമായാണ് ആചരിക്കുന്നത്. ജൈവവൈവിധ്യത്തിന് (Biodiversity) വലിയ സംഭാവനകൾ നൽകുന്ന തണ്ണീർത്തടങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുക, കാലാവസ്ഥാ ആഘാതം ലഘൂകരിക്കുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനും തണ്ണീർതടങ്ങളുടെ പ്രാധാന്യം ആളുകളെ മനസ്സിലാക്കിക്കുക എന്നിവയാണ് ഈ വാർഷിക ദിനാചരണത്തിന്റെ ലക്ഷ്യം.