കാർപൽ ടണൽ സിൻഡ്രം
കൈകളുടെ ചലനത്തെ സഹായിക്കുന്ന മീഡിയൻ നെർവുകൾക്ക് ഏൽക്കേണ്ടി വരുന്ന സമ്മർദം മൂലം കൈകൾക്ക് ഉണ്ടാകുന്ന ഒരു രോഗമാണ് കാർപൽ ടണൽ സിൻഡ്രം. രു കയ്യിൽ മാത്രമായോ ഇരുകൈകളിലുമായോ കഴപ്പായാണ് കാർപൽ ടണൽ സിൻഡ്രം അനുഭവപ്പെടുക. ഇതിന്റെ ചികിത്സ പ്രധാനമായും ശസ്ത്രക്രിയയാണ്. മുറുകിയിരിക്കുന്ന നാഡിയിലെ സമ്മർദം മാറ്റുകയാണ് ശസ്ത്രക്രിയ വഴി ചെയ്യുന്നത്. സ്ത്രീകളിലാണ് കൂടുതൽ കാണുന്നത്. പാത്രം പിടിക്കുമ്പോഴും കറിക്ക് അരിയുമ്പോഴുമൊക്കെ കൈയ്ക്കു കഴപ്പും മുറുക്കിപ്പിടിക്കാൻ വയ്യാത്തതുപോലെയുള്ള ബലക്കുറവും അനുഭവപ്പെടാം.