ചെങ്കണ്ണ്
Conjunctivitis

കണ്ണിന്റെ നേര്‍ത്ത സുതാര്യമായ പാളിയായ കണ്‍ജങ്ക്റ്റവ എന്ന കോശഭിത്തിയില്‍ ഉണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ്. ബാക്‌ടീരിയ, വൈറസ് ബാധമൂലവും അലർജികൊണ്ടും ചെങ്കണ്ണു വരാം. ഒരാൾക്കു ബാധിച്ചാൽ വീട്ടിലെ മറ്റുള്ളവരിലേക്കും എളുപ്പം പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. ദ്രാസ് ഐ എന്നും റെഡ് ഐ എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് മുൻപ് ചൂടുകാലത്താണു കണ്ടുവന്നതെങ്കിൽ ഇന്ന് ഏതു കാലത്തും ആളുകളിൽ കണ്ടുവരുന്നു. കണ്ണിനു ചുവപ്പുനിറം, കണ്ണുനീരൊലിപ്പ്, കണ്‍പോളകള്‍ക്ക് വീക്കം, പീളകെട്ടല്‍, അസ്വസ്ഥതയും ചൊറിച്ചിലും എന്നീ ലക്ഷണങ്ങള്‍ കാണപ്പെടാം.