ഇല്ലിക്കൽ കല്ല്
Illikkal Kallu

പ്രകൃതിയുടെ പച്ചപ്പും തണുപ്പും ആസ്വദിച്ചുള്ള യാത്രയാണോ പ്ലാൻ ചെയ്യുന്നത്? എങ്കിൽ ഇല്ലിക്കൽ കല്ലിലേക്കു പോകം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്കു സമീപമാണ് പ്രകൃതിയുടെ കയ്യൊപ്പു പതിഞ്ഞ ഈ സുന്ദരഭൂമി. കോടമഞ്ഞിന്റെയും തണുത്ത കാറ്റിന്റെയും മൂടുപടം മാറ്റി കടന്നുചെല്ലുമ്പോൾ, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മനോഹര ദൃശ്യങ്ങളാണ് ഇല്ലിക്കൽ കല്ലിലുള്ളത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം മൂവായിരം അടി മുകളിലാണ് ഇല്ലിക്കൽ കല്ലിന്റെ സ്ഥാനം. അടിവാരത്തുള്ള വിശാലമായ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തിയതിനുശേഷം, കുറച്ചേറെ ദൂരം മുകളിലേക്കു ചെല്ലണം.

ദൂരം: കോട്ടയത്തുനിന്ന് 56.1 കിലോമീറ്റർ.