സ്വവർഗ ദമ്പതികൾ
ഒരേ ലിംഗത്തിൽപെട്ട വ്യക്തികൾ തമ്മിലുള്ള വിവാഹത്തെ സ്വവർഗവിവാഹം എന്നും അതിനുള്ള നിയമസാധുതയെ വിവാഹതുല്യതഎന്നും പറയുന്നു.1989- ഇൽ ഡെന്മാർക്കിൽ ആദ്യത്തെ സ്വവർഗ്ഗവിവാഹം രെജിസ്റ്റെർ ചെയ്യപെട്ടു എങ്കിലും 2001-ഇൽ നെതർലാൻഡ് സ്വവർഗവിവാഹങ്ങളെ നിയമപരമായി അംഗീകരിക്കുന്ന ലോകത്തിലെ പ്രഥമരാഷ്ട്രമായി. 21 ആം നൂറ്റാണ്ടിന്റെ ആദ്യദശകം മുതല്ക്കാണ് ഇത്തരം വിവാഹങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള നിയമങ്ങൾ കൂടുതലായി നിലവിൽ വന്നു തുടങ്ങിയതും, അതിന്റെ ചുവടുപിടിച്ചു സ്വവർഗബന്ധങ്ങൾ അംഗീകരിച്ചു കിട്ടുന്നതിനു വേണ്ടിയുള്ള നിയമപോരാട്ടങ്ങളും സാമൂഹിക മുന്നേറ്റങ്ങളും ഇന്ത്യ പോലുളള രാജ്യങ്ങളിൽ കൂടുതൽ ശക്തിയാർജിച്ചതും.