ജയമോഹൻ
Jayamohan

1962 ഏപ്രിൽ 22-ന് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ ജനിച്ചു. തമിഴിലും മലയാളത്തിലും എഴുതുന്നു. വിഷ്ണുപുരം, റബ്ബർ, പിൻതൊടരും നിഴലിൻ കുരൾ, കന്യാകുമാരി, കാട്, ഏഴാം ഉലകം തുടങ്ങിയവയാണ് ശ്രദ്ധേയമായ രചനകൾ. ഒഴിമുറി (മലയാളം), നാൻകടവുൾ, അങ്ങാടി തെരു, പാപനാശം, 2.0 (തമിഴ്) തുടങ്ങിയ ചലച്ചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുണ്ട്.