സംസ്ഥാന ചലച്ചിത്ര അവാർഡ്
Kerala State Film Awards

മലയാള സിനിമയിലെ ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും മികച്ച അഭിനേതാക്കൾക്കും സാങ്കേതികപ്രവർത്തകർക്കും വർഷാവർഷമായി നൽകിവരുന്ന പുരസ്‌കാരമാണ്  കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം.1969 മുതലാണ് പുരസ്കാരം നൽകിത്തുടങ്ങിയത്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് പുരസ്കാരങ്ങൾ നൽകുന്നത്. കേരള ചലച്ചിത്ര അക്കാദമിയും കേരള സാംസ്കാരികവകുപ്പും  ചേർന്ന് തീരുമാനിക്കുന്ന സ്വതന്ത്രജൂറികളാണ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്.