ജോസ് കെ മാണി
Jose K Mani

കേരള കോൺഗ്രസ് (എം) ചെയർമാൻ. 2009 മുതൽ 2018 വരെ ലോക്സഭയിലും 2018 മുതൽ 2021 വരെ രാജ്യസഭയിലും അംഗമായിരുന്നു. കെ. എം.മാണിയുടെ മകൻ. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ പ്രതിനിധീകരിച്ച് പാല മണ്ഡലത്തിൽനിന്ന് മത്സരിച്ച് പരാജയപ്പെട്ടു. 

ജീവിതം

കെ.എം. മാണിയുടേയും കുട്ടിയമ്മയുടേയും മകനായി 1965 മേയ് 29ന് ജനനം. യെർക്കാട് മോൺഫോർട്ട് വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ ലയോള കോളജിൽനിന്ന് ബിരുദവും കോയമ്പത്തൂർ പിഎസ്ജി കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.

കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണ് മുഖ്യാധാര രാഷ്ട്രീയത്തിലേക്ക് കടന്നു വന്നു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്. 2004-ൽ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പി.സി. തോമസിനോട് പരാജയപ്പെട്ടു. പിന്നീട് നടന്ന 2009, 2014 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ കോട്ടയത്തുനിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2007-ൽ കേരള കോൺഗ്രസ് (എം)ന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2013-ൽ കേരള കോൺഗ്രസ് (എം) വൈസ് ചെയർമാനായ ജോസ് കെ.മാണിയെ 2020-ൽ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തു. 2016ൽ 34 വർഷം അംഗമായി തുടർന്ന യുഡിഎഫ് ബന്ധം ഉപേക്ഷിച്ച കേരള കോൺഗ്രസ്(എം) വീണ്ടും യുഡിഎഫിൽ ചേരാൻ സമ്മതിച്ചതിനെ തുടർന്ന് 2018 ജൂണിൽ യുഡിഎഫിന്റെ രാജ്യസഭാഗംമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇടതുമുന്നണിയിൽ ചേർന്നതിനെ തുടർന്ന് 2021 ജനുവരി 9ന് രാജ്യസഭ അംഗത്വം രാജിവച്ചു. നിഷാ ജോസ് കെ.മാണിയാണു ഭാര്യ. മക്കൾ പ്രിയങ്ക, റിതിക, കുഞ്ഞുമാണി.