സഹൽ അബ്ദുൽ സമദ്
sahal samad

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ ദേശീയ ടീമിന്റെയും മിഡ്ഫീൽഡറായി കളിക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് സഹൽ അബ്ദുൾ സമദ്. കേരളത്തിൽ കണ്ണൂരാണ് സഹലിൻറെ സ്വദേശം. ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻറെ 2019-ലെ എമേർജിങ് പ്ലയർ ഓഫ് ദ ഇയർ പുരസ്‌കാരം ലഭിച്ചു. ഇന്ത്യൻ ഓസിൽ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നു.