ഗൂഗിൾ ക്രോം
Googel Chrome

ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പൺ സോഴ്സ് വെബ് ബ്രൗസർ ആണ്‌ ഗൂഗിൾ ക്രോം. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് ഫ്രേം, അല്ലെങ്കിൽ ക്രോം എന്നതിൽ നിന്നുമാണ്‌ ഈ പേര് ഉണ്ടായത്. ഗൂഗിൾ ക്രോമിനു പിന്നിൽ പ്രവർത്തിക്കുന്ന ഓപ്പൺ സോഴ്‌സ് പ്രോജക്ടിന്റെ പേര് ക്രോമിയം എന്നാണ്‌. ക്രോമിന്റെ മിക്ക സോഴ്‌സ് കോഡുകളും ഗൂഗിളിന്റെ സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ പ്രോജക്റ്റ് ആയ ക്രോമിയത്തിൽ നിന്നാണ് വരുന്നത്.