വാട്ട്സാപ്
Whatsapp

ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സർവീസ് നൽകുന്ന ആപ്ലിക്കേഷനാണ് വാട്സാപ്. മെസേജ് കൂടാതെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും അവരുടെ ലോക്കേഷൻ ഉൾപ്പെടെ അയയ്ക്കാനാവും എന്നതാണ് മറ്റൊരു സവിശേഷത. ഗൂഗിൾ ആൻഡ്രോയ്ഡ്, ആപ്പിൾ എന്നിവയുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഇതു പ്രവർത്തിക്കും. യാഹൂവിന്റെ മുൻ ജീവനക്കാരായ ബ്രയാൻ ആക്ടണും ജാൻ കോമും ചേർന്നാണ് വാട്സാപ് സ്ഥാപിച്ചത്. എന്നാൽ പിന്നീട് മെറ്റാ മേധാവി മാർക്ക് സക്കർബർഗ് ഈ ആപ് വാങ്ങുകയായിരുന്നു.