ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്
Sheikh Zayed Grand Mosque

അബുദാബിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരിടമാണ് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്. മുസ്ലിം പള്ളികളില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമാണ് ഗ്രാന്‍ഡ് മോസ്‌കിന്. 22,412 ചതുരശ്ര മീറ്റര്‍ വിസ്തീർണം. നാൽപതിനായിരം പേര്‍ക്ക് പ്രാർഥന നടത്താവുന്ന സൗകര്യം. 1995-ലാണ് ഗ്രാന്‍ഡ് മോസ്‌കിന്റെ നിര്‍മാണം തുടങ്ങുന്നത്. 12 വര്‍ഷം നീണ്ടുനിന്നു നിര്‍മാണം. 2007-ലാണ് ഇപ്പോള്‍ കാണുന്ന മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 545 മില്ല്യണ്‍ ഡോളര്‍ ആണ് മൊത്തം നിര്‍മാണച്ചെലവ്. പ്രവേശനം സൗജന്യം.