കാത്തിരുന്ന രാജകുമാരി ജീവിതത്തിലേക്കു കടന്നു വന്ന സന്തോഷം മെയ് അഞ്ചിനാണ് ദുൽഖർ സൽമാൻ പങ്കുവെച്ചത്. ദുൽഖറിനും അമാലിനും പെൺകുഞ്ഞു പിറന്ന വിവരം വളരെ സന്തോഷത്തോടെയാണ് ആരാധകർ കൊണ്ടാടിയത്. ജീവിതത്തിലെ നല്ല നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കുന്ന ഡിക്യൂവിനെ വിഷമിപ്പിക്കുന്ന ചില സംഗതികളും ഇതിനിടയിലുണ്ടായി.
കുഞ്ഞിന്റെ ചിത്രമെന്നു പറഞ്ഞ് ചിലർ വ്യാജചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതിൽ വിഷമമുണ്ടെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ദുൽഖർ തന്നെ പറയുകയുണ്ടായി. സമയമാകുമ്പോൾ കുഞ്ഞിന്റെ ചിത്രം പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇപ്പോഴിതാ ദുൽഖറിന്റെ കുഞ്ഞുരാജകുമാരിയുടെ പേര് പുറത്തായിരിക്കുന്നു. കുഞ്ഞിന്റെ പേര് മറിയം അമീറ സൽമാൻ എന്നാണെന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.
മെയ്ക്കപ്പ് ആർട്ടിസ്റ്റായ രേഷ്മ ഗ്രെയിസിന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കാർഡിലൂടെയാണ് കുഞ്ഞിന്റെ പേരിനെപ്പറ്റിയുള്ള വിവരം പുറത്തു വന്നിരിക്കുന്നത്.