Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയിരം വർഷമായി സ്ത്രീകൾക്കു പ്രവേശനമില്ലാത്ത മൗണ്ട് ആഥോസ്

Podromu hermitage on Mount Athos. Podromu hermitage on Mount Athos.

കണ്ടെത്തിയിട്ട് ആയിരം വർഷം, ഇന്നുവരെ ആ മണ്ണിൽ നാലാൾ അറിഞ്ഞ് കാലുകുത്താൻ ഒരു സ്ത്രീക്കുപോലും കഴിഞ്ഞിട്ടില്ല. വനിതകളെ പൂർണമായി വിലക്കിയിരിക്കുകയാണ് വടക്കുകിഴക്കൻ ഗ്രീസിലെ ചാൽസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ആഥോസ്. പെണ്ണിന്റെ വർഗത്തിൽപ്പെടുന്ന ഒന്നിനും ആ മണ്ണിൽ കാലുകുത്താൻ അനുവാദമില്ല. തീരത്തിന് 500 മീറ്റർ അടുത്തുപോലും എത്താനാകില്ല. അതു വളർത്തുമൃഗങ്ങളാണെങ്കിൽപ്പോലും!

മൗണ്ട് ആഥോസ് – സ്ത്രീകൾക്കു വിലക്കപ്പെട്ട കനി

ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട ക്രൈസ്തവ സന്യാസികളുടെ ആശ്രമങ്ങളും മറ്റുമാണ് ഇവിടെയുള്ളത്. സന്യാസികളുടെ ബ്രഹ്മചര്യം ഉറപ്പാക്കാനാണ് പെണ്‍ വിഭാഗത്തിൽ പെടുന്നതിനെ പൂർണമായി മൗണ്ട് ആഥോസിൽ നിന്നു വിലക്കിയിരിക്കുന്നത്. മറ്റൊരു വിശ്വാസവും ഇതിനുപിന്നിലായി പറയപ്പെടുന്നു. ക്രിസ്തുദേവന്റെ അമ്മയായ മറിയം സൈപ്രസിലേക്കുള്ള യാത്രയ്ക്കിടെ മൗണ്ട് ആഥോസ് ഇഷ്ടപ്പെടുകയും അതു തനിക്കു പൂന്തോട്ടമായി തരണമെന്ന് മകനോട് ആവശ്യപ്പെടുകയും ചെയ്തു. അമ്മയുടെ ആവശ്യം മകൻ അംഗീകരിച്ചു. അന്നു മുതൽ ദൈവമാതാവിന്റെ പൂന്തോട്ടം എന്നാണ് മൗണ്ട് ആഥോസ് അറിയപ്പെടുന്നത്. മറിയം മാത്രമേ വനിതയായി മൗണ്ട് ആഥോസിലെത്തിയുള്ളൂ എന്നുമാണ് പറയുന്നത്.

പെൺ വർഗത്തിന് വിലക്കുണ്ടെങ്കിലും പൂച്ചയുടെ കാര്യത്തിൽമാത്രം ഇളവുണ്ട്. ധാരാളം എലികളുള്ളതിനാൽ പൂച്ചകൾ ആശ്രമങ്ങളിൽ ആവശ്യമാണ്. അതിനാൽ പൂച്ചകളുടെ കാര്യത്തിൽമാത്രം ലിംഗവ്യത്യാസം ഇല്ല. അത് പരമ്പരാഗതമായി അനുവദിക്കപ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങളെ നിയന്ത്രിക്കാനാകാത്തതിനാൽ അവിടെയും ലിംഗവ്യത്യാസം പ്രശ്നമല്ല.

Mount Athos Mount Athos.

പാൽ, മുട്ട അങ്ങനെയുള്ള ഭക്ഷണപദാർഥങ്ങൾ പോലും മുനമ്പിലേക്കു കയറ്റുമതി ചെയ്യുകയാണ് പതിവ്.

ഇളവില്ല, പക്ഷേ, കണ്ണടച്ചു

അതേസമയം, ഗ്രീക്ക് ആഭ്യന്തര യുദ്ധസമയത്ത് 1946 – 1949 വരെ കർഷകരുടെ കന്നുകാലികൾക്ക് മൗണ്ട് ആഥോസിൽ പ്രവേശനം നൽകിയിരുന്നു. അന്ന് പെൺകുട്ടികൾ അടക്കമുള്ളവർ മൃഗങ്ങളെ പിന്തുടർന്ന് മുനമ്പിലെത്തിയിരുന്നു. അധികൃതർ അറിഞ്ഞെങ്കിലും യുദ്ധസമയമായതിനാൽ കണ്ണടയ്ക്കുകയായിരുന്നു.

പുരുഷവേഷത്തിലും സ്ത്രീപ്രവേശനം

1953ലാണ് പുരുഷവേഷത്തിൽ മരിയ പൊയ്മെനിഡോ എന്ന ഗ്രീക്ക് വനിത മൂന്നു ദിവസത്തേക്ക് മൗണ്ട് ആഥോസ് സന്ദർശിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ സ്ത്രീകളെ വിലക്കി ഗ്രീസിന് നിയമം പാസാക്കേണ്ടിവന്നു. ഒരു വർഷം വരെ തടവാണ് നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ.

Phospfori tower in Ouranopolis, Athos Peninsula, Mount Athos, Chalkidiki, Greece Phospfori tower in Ouranopolis, Athos Peninsula, Mount Athos, Chalkidiki, Greece

2008ൽ യുക്രെയ്ൻ മനുഷ്യക്കടത്തുകാർ നാല് മോൾഡോവൻ വനിതകളെ മൗണ്ട് ആഥോസിൽ ഇറക്കിയിട്ടുപോയിരുന്നു. എന്നാൽ ഇവർക്ക് സന്യാസികൾ മാപ്പുനൽകുകയായിരുന്നു.

സ്വയംഭരണപ്രദേശം; അധികാരം സഭയുടെ കൈയിൽ

ക്രിസ്തുമതത്തിലെ ഓർ‍ത്തഡോക്സ് വിഭാഗത്തിൽപ്പെട്ട സന്യാസികളുടെ 20 ആശ്രമങ്ങളും അവയുടെ അനുബന്ധ ഉദ്യോഗസ്ഥൻമാരും തൊഴിലാളികളും ഉൾപ്പെട്ട ഒരു കൂട്ടം ജനങ്ങളുമാണ് ഇവിടെ താമസിക്കുന്നത്. ഗ്രീസിന്റെ സ്വയംഭരണപ്രദേശമാണ് മൗണ്ട് ആഥോസ്. ഓട്ടണോമസ് മൊണാസ്റ്റിക് സ്റ്റേറ്റ് ഓഫ് ദി ഹോളി മൗണ്ടൻ എന്നാണ് ഈ സ്വയംഭരണപ്രദേശം അറിയപ്പെടുന്നത്. പ്രാചീനകാലത്ത് ഈ മൗണ്ട് ആക്ടെ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടത്തെ 20 ആശ്രമങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയർക്കീസ് ആണ്.  

Your Rating: