സൂര്യൻ മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണ് വിഷുസംക്രമം. 2017 ഏപ്രിൽ 14 ഉദയത്തിനു മുൻപ് 2 മണി 4 മിനിറ്റിനു ശേഷം വിശാഖം മൂന്നാം പാദത്തിൽ മകരം രാശിയിൽ ആണ് ഈ വർഷത്തെ വിഷു സംക്രമം.
ഇന്ത്യയിൽ കണികാണുന്നതിനുള്ള ശുഭമുഹൂർത്തം പുലർച്ചെ 4.34 നും 6.17 നും ഇടയിലുള്ള സമയമാണ്. ഈ സമയത്തു ക്ഷേത്രദർശനം അതീവ ഗുണകരവുമാണ്.
വിദേശരാജ്യങ്ങളിൽ വിഷുക്കണി കാണുന്നതിനുള്ള ശുഭമുഹൂർത്തം
ഖത്തർ: പുലർച്ചെ 3.49 നും 5.16 നും മദ്ധ്യേ
സൗദി: പുലർച്ചെ 4.07നും 5.35നും മദ്ധ്യേ
ഒമാൻ: പുലർച്ചെ 4.19നും 5.48നും മദ്ധ്യേ
കുവൈറ്റ്: പുലർച്ചെ 4.04നും 5.27നും മദ്ധ്യേ
ബഹ്‌റൈൻ: പുലർച്ചെ 3.51നും 5.18നും മദ്ധ്യേ
യുഎഇ : പുലർച്ചെ 4.33നും 6.00നും മദ്ധ്യേ
ഓസ്ട്രേലിയ :പുലർച്ചെ 4.23നും 6.49 നും മദ്ധ്യേ
സിങ്കപ്പൂർ: പുലർച്ചെ 5.15 നും 07.03 നും മദ്ധ്യേ